അബ്ദുൽ കരീം
മുസ്‌ലിയാർ വട്ടോളി നിര്യാതനായി




കാസര്‍കോട്:(www.thenorthviewnews.in)സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റും മുട്ടത്തൊടി ഹിദായത്ത് നഗര്‍ സുന്നി മസ്ജിദില്‍ ഇമാമും സിറാജുല്‍ ഹുദാ മദ്രസയില്‍ സദര്‍ മുഅല്ലിമുമായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന അബ്ദുല്‍ കരീം മുസ്ലിയാര്‍ വട്ടോളി (70) നിര്യാതനായി. 30 വര്‍ഷത്തോളം മുട്ടത്തോടി പള്ളിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ കരീം മുസ് ലിയാര്‍ രണ്ടുവര്‍ഷം മുമ്പാണ് സ്വദേശമായ മലപ്പുറം കൊടുങ്ങല്ലൂരിലേക്ക് മടങ്ങിയത്.

സുന്നീ പ്രാസ്ഥാനിക രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന കരീം മുസ്ലിയാര്‍ കാന്തപുരം ഉസ്താദ് അടക്കമുള്ള പല പ്രമുഖ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പരേതനായ ഉണ്ണിഹസന്‍ മൊല്ല -റുഖിയ ദമ്പതികളുടെ മകനാണ്. മക്കള്‍: മുഹമ്മദ് ഉവൈസ് (ജിദ്ദ), മുഹമ്മദ് ജുനൈദ് (ദമ്മാം), മുഹമ്മദ് സുഹൈല്‍ (വിദ്യാര്‍ത്ഥി), റാഫിദ. മരുമകന്‍: ഷിഹാബുദ്ദീന്‍. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി ദാരിമി, മറിയം, ഖദീജ.

1 تعليقات

  1. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

    ردحذف

إرسال تعليق

أحدث أقدم