സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്. അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നാണ് തീരുമാനം. ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാതിയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും കെ.ടി.ജലീൽ അറിയിച്ചു.
إرسال تعليق