ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി


ഡല്‍ഹി: (www.thenorthviewnews.in) ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി. കേസില്‍ യുഎപിഎ ചുമത്തപ്പെട്ട ഒന്‍പതാമത്തെ ആളാണ് നതാഷ. കൂടെ അറസ്റ്റിലായ ദേവാംഗനക്കെതിരെയും യുഎപിഎ ചുമത്തിയേക്കും. ഇരുവരും സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവര്‍ത്തകരാണ്.
ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം 186, 353 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم