സ്കൂൾ കുട്ടികൾക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്ത് ബെദിര ശാഖ യൂത്ത് ലീഗ്




കാസർകോട്:(www.thenorthviewnews.in)
 ബെദിര പാണക്കാട് തങ്ങൾ മെമ്മോറിയൽ ഹൈസ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് ദിവസത്തേക്ക് വേണ്ട മാസ്ക്, സാനിടൈസർ, കുപ്പിവെള്ളം മുതലായവ മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ വിതരണം ചെയ്തു.
       മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര സ്ക്കൂൾ മാനേജർ സി എ മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. ശാഖ പ്രസിഡൻറ് ഖാദർ ഐ ഐ അധ്യക്ഷത വഹിച്ചു, സാദിഖ് റഹ്മത്ത് നഗർ സ്വാഗതം പറഞ്ഞു. കാസർഗോഡ് നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ  അബ്ദുറഹ്മാൻ കുഞ്ഞി മാസ്റ്റർ, ഖലീൽ എ, ഫയാസ് ബെദിര, റഷീദ് ബെദിര, സിദ്ദിഖ് എൻ എം, സ്കൂൾ പ്രിൻസിപ്പാൾ ബക്കർ മാഷ് തുടങ്ങിയവർ പ്രസംഗിച്ചു. അഫ്സൽ ഹുദവി പ്രാർത്ഥന നടത്തി

Post a Comment

Previous Post Next Post