ആധുനിക  ഇന്ത്യയുടെ ശിൽപ്പി ജവഹർലാൽ നെഹ്റു


റഫീഖ് വിദ്യാനഗർ






ആധുനിക ഇന്ത്യയുടെ ശിൽപ്പി,  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷട്രീയ ചിന്തകനും ഗ്രന്ഥകർത്താവും ഇന്ത്യൻ സ്വതന്ത്ര്യ സമര നേതാവുമായ ജവഹർലാൽ നെഹ്റു . (www.thenorthviewnews.in) 1964 മെയ് 27 ന് അദ്ധേഹം മരണമടഞ്ഞു.  ഇന്ന് മെയ് 27 അദ്ധേഹം രാജ്യത്തിൻ്റെ ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്നു..
സ്വതന്ത്ര്യ സമരത്തിൻ്റെ മുന്നണിപ്പോരോളിയായ അദ്ധേഹം രാജ്യത്തിന് നൽകിയ സംഭാവന ചെറുതല്ല. 1947 സ്വതന്ത്ര്യം കിട്ടിയത് മുതൽ 1964 ൽ മരിക്കുന്നത് വരെ നമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു സേവനമനുഷ്ടിച്ചു.

അച്ഛൻ മോത്തിലാൽ നെഹ്റു ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ  പ്രസിഡണ്ട് പദവിയിലിരുന്നുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ മുന്നണിയിൽ നിൽക്കുമ്പോഴാണ്  ജവഹർലാൽ നെഹ്റു സജീവ രഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്.

1889 നവംബർ 14 അലഹബാദ്, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ ഉത്തർപ്രദേശ്) ൽ മോത്തിലാൽ നെഹ്റുവിൻ്റെയും സരുപ്രണി തുസ്സു വിൻ്റെ യും മകനായി അദ്ധേഹം ജനിക്കുന്നത്.

എഴുത്തുകാരനും, അഭിഭാഷകനും, രാഷട്രീയ നേതാവുമായ അദ്ധേഹം ട്രിനിറ്റ് കോളേജ്, കേംബ്രിഡ്ജ് സർവ്വകലാശാല, ഇൻസ് ഓഫ് കോർട്ട് എന്നിവിടങ്ങളിൽ വിദ്യ അഭ്യസിച്ചു.  1964 ൽ 70 വയസ്സായിരുന്നപ്പോൾ ഇന്ത്യയിലെ ന്യൂഡൽഹിയിൽ വെച്ച് മെയ് 27 ന് അദ്ധേഹം ഈ ലോകത്തോട് വിട പറഞ്ഞു.

വിദ്യഭ്യാസം കഴിഞ്ഞ് ഇന്ത്യയിലെത്തിയ അദ്ധേഹം ആദ്യം അലഹബാദിൽ അഭിഭാഷകൻ്റെ കോട്ടണിഞ്ഞു. (www.thenorthviewnews.in) ഈ സമയത്ത് അദ്ധേഹത്തിന്  രാഷ്ട്രീയത്തിനോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. അങ്ങനെയായിരിക്കാം അദ്ധേഹം പതിയെ അഭിഭാഷക ജോലി ഒഴിവാക്കി മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത്. നഷണൽ കോൺഗ്രസ്സിൻ്റെ ചിന്താഗതിയോടാണ് അദ്ധേഹത്തിന് താൽപ്പര്യമുണ്ടായിരുന്നത്. മോഹൻചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടെ അദ്ധേഹം കോൺഗ്രസ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി മാറി.

രാജ്യത്തിൻ്റെ പ്രധാന മന്ത്രിയെന്ന നിലയിൽ ഇന്ത്യയുടെ ഭാവിയെ കുറിച്ചുള്ള അദ്ധേഹത്തിൻ്റെ സ്വപ്നങ്ങൾ യഥാർത്ഥമാക്കാൻ പദ്ധതികൾ നെഹ്റു ആവിഷ്കരിച്ചിരുന്നു. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗത്ത് നവീകരണ പദ്ധതികൾ നെഹ്റു നടപ്പിലാക്കി. നെഹ്റു കോൺഗ്രസ്സിൻ്റെ നേതൃനിരയിലുണ്ടായ കാലത്ത് കോൺഗ്രസ്സ് ഏറ്റവും വലിയ രഷ്ട്രീയ പാർട്ടിയായിരുന്നു. ആ നേതൃത്വത്തിലാണ് മൂന്ന് പൊതു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിൽ വിജയം കൈവരിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള  പ്രയാണത്തിൽ  അന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നയിക്കാൻ ജവഹർലാൽ നെഹ്റുവിനായി. ലോകമഹായുദ്ധ സമയത്ത് സഖ്യശക്തികളെ ശക്തിപ്പെടുത്താനായിരുന്നു നെഹ്റുവിൻ്റെ ഉദ്ധേശം, പക്ഷെ മഹാത്മ ഗാന്ധിയുടെ രാജ്യത്തിന് പൂർണ്ണ വേണമെന്ന ആവിശ്യം അംഗീകരിക്കേണ്ടി വന്നുവെങ്കിലും ജയിലിലേക്ക് പോവേണ്ടി വന്നു. ഒരുപാട് കാലത്തെ ജയിൽവാസം നെഹ്റുവിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താനായി. നെഹ്റു മാറ്റി നിർത്തിയിരുന്ന മൂസ്ലിം ലീഗും  മുഹമ്മദാലി ജിന്നയും ആ സമയത്ത് പ്രധാനപ്പെട്ട ഒരു ശക്തിയായി മാറിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ രാജ്യത്തിന് പുറത്ത് ലോകമെമ്പാടും ആകർഷിക്കുന്നതിന് നെഹ്റു ശ്രമിച്ചതിൻ്റെ ഭാഗമായി നെഹ്റുവിന് രാജ്യത്തിന് പുറത്തെ സമാന ചിന്താഗതിക്കാരുമായുള്ള സംഘടനയുടെ കൂട്ടായ്മയിൽ നടത്തുന്ന സമ്മേളനത്തിൽ  ക്ഷണമുണ്ടാകുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവിശ്യം ആദ്യമായി മുന്നോട്ട് വച്ചവരിൽ ഒരാളായിരുന്നു ജവഹർലാൽ നെഹ്റു.
1929 പുതുവത്സര തലേന്ന് നെഹ്റു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണ പതാക ഉയർത്തി. ജനുവരി 26 റിപ്പബ്ലിക് ദിനമായി ആലോഷിക്കുവാൻ കോൺഗ്രസ് അഹ്വാനം ചെയ്തു.

നെഹ്റു കോൺഗ്രസ്സിലെ അനിഷേധ്യ നേതാവായിരുന്നു. തൻ്റെ ആശയങ്ങളെ ഒരു എതിർപ്പുപോലുമില്ലാതെ നടപ്പിലാക്കാൻ അദ്ധേഹത്തിന് സാധിച്ചിരുന്നു. ഭാരത്തിൻ്റെ വിദേശനയം രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രമേയം രണ്ടാം വട്ട ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കൊണ്ട് വന്നു. എന്നാൽ 1947 ലെ ഇന്ത്യ നേരിട്ട വിഭജനം മൂലം അദ്ധേഹത്തിൻ്റെ പല നയങ്ങളും നടപ്പിലാക്കാൻ പറ്റാതായി.

1947 ആഗസ്റ്റ് 15 ന് ജഹർലാൽ നെഹ്റു രാജ്യത്തിൻ്റെ സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന വ്യക്തി ജവഹർലാൽ നെഹ്റുവാണ്. 1959 ന് രാജസ്ഥാനിലെ നഗൗരിയിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന് ആരംഭം കുറിക്കുകയും 1960 കേരളത്തിലെ എറണാകുളത്ത് പഞ്ചായത്ത് ഭരണ സംവിധാനം ഉൽഘാടനം ചെയ്തതും ജവഹർ ലാൽ നെഹ്റു തന്നെയാണ്.

രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷക്ക് മുൻഗണന നൽകി പഞ്ചവത്സര പദ്ധതി അവതിരിപ്പിച്ചതും,
സാമ്പത്തിക നയങ്ങൾ ,വിദ്യഭ്യാസ നവീകരണങ്ങൾ, ദേശീയ സുരക്ഷ വിദേശനയം തിരുത്തിയത് അദ്ദേഹത്തിൻ്റെ  വിശേഷണങ്ങളിൽ പെട്ടതാണ്.

നാലു തവണ ജവഹർലാൽ നെഹ്റുവിന് നേരെ വധശ്രമമുണ്ടായി. തൻ്റെ ജീവന് അപകട സാധ്യതയുണ്ടെന്നറിഞ്ഞിട്ടും തൻ്റെ സുരക്ഷ വർധിപ്പിക്കുന്നതിനോ, യാത്രയകൾ കരണം പൊതുഗതാഗതം തടസ്സറ്റെടുത്തുവാനോ ജവഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നില്ലെന്നതാണ് ചരിത്രം.
ഇന്നത്തെ രാഷ്ടീയ സാഹചര്യത്തിലെ രാജ്യത്തിൻ്റെ പ്രതിസന്ധിയിൽ ജവഹർലാൽ നെഹ്റുവിനെ വിസ്മരിക്കാതിരിക്കാനാവില്ല.

Post a Comment

Previous Post Next Post