ഇന്ന് ജില്ലയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് വിവരങ്ങൾ, 69 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
കാസർകോട്: (www.thenorthviewnews.in)
മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും മുളിയാർ സ്വദേശിയായ 42 വയസുകാരനും കുമ്പള സ്വദേശികൾ ആയ 36 ,38 ,42 ,56 വയസുകാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് . ഇതിൽ കുമ്പള സ്വദേശികൾ എല്ലാവരും ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ആണ് ഇതിൽ 2 പേർ സഹോദരങ്ങൾ ആണ് . 6 പേരും പുരുഷൻമാരാണ്. എല്ലാവരെയും ഉക്കിനടുക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതാണ്.
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ - 2648
വീടുകളിൽ 2161 പേരും ആശുപത്രികളിൽ 487 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്..
6021 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.
5434 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്..
നിരീക്ഷണത്തിലുള്ള 60 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ച.
ആകെ 445 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.
സെന്റിനൽ സർവ്വേ ഭാഗമായി 129 സാമ്പിളുകൾ പരിശോധനക്ക് അയച്ചു .
60 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 69 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.coronacontrolksd.in സന്ദർശിക്കു..
കോവിഡ് 19 അവഗണന പാടില്ല... പ്രതിരോധ നടപടികൾ മാത്രം
ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേർ വന്നു കൊണ്ടിരിക്കുകയാണ്. ഇവർക്കുവേണ്ടി 55 പരം കോവിഡ് സെന്ററുകൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. കുറെയധികം പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നുണ്ട്. സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള നിരീക്ഷണ കാലാവധി കഴിഞ്ഞാൽ യാതൊരു തരത്തിലുള്ള അവഗണനയും പാടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എവി രാംദാസ് അറിയിച്ചു സമൂഹ നന്മയ്ക്ക് വേണ്ടി സ്വീകരിക്കുന്ന പ്രതിരോധനടപടികൾ ആണ് ഈ നിരീക്ഷണ കാലയളവുകൾ.
അന്യദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവർ തങ്ങളുടെ വിലയേറിയ സമയം നന്മയ്ക്ക് വേണ്ടി നിരീക്ഷണത്തിൽ ചെലവഴിക്കുന്നത് നാമെല്ലാവരും നന്ദിയോടെ സ്മരിക്കണം. അവരെ ശത്രുക്കളെപ്പോലെ കാണരുത്. ആരോഗ്യ പ്രവർത്തകരോടൊപ്പം സുഹൃത്തുക്കളും വീട്ടുകാരും മാനസിക പിന്തുണ നൽകണമെന്നും ആരോഗ്യ സംബന്ധമായ ഭക്ഷണ സംബന്ധമായ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക.
കോവിഡ് 19 ലോകത്തിനു സമ്മാനിച്ചത് പുതിയ ജീവിതശൈലികളെ കൈവശ മാക്കുന്നതിനുള്ള പാഠമാണ്. പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ദൈനംദിനം ഉള്ള നമ്മുടെ ജീവിതം ഇനിയുള്ള നാളുകളിൽ മുന്നോട്ടു പോയെങ്കിൽ മാത്രമേ കോമഡി 10 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളിൽ നിന്നും നമുക്ക് നേടാൻ ആവും.
വിദേശത്തു നിന്നും വന്നവരും ഇതര സംസഥാനത്തിൽ നിന്നും വന്നവർ കൃത്യമായി നിരീക്ഷണത്തിൽ കഴിയുന്നതിനാൽ നാട്ടിലുള്ളവർക് രോഗം വരാനുള്ള സാധ്യത കുറക്കുന്നു. മാസ്ക് ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചും, കൃത്യമായ ഇടവേളകളിൽ കയ്യ്കൾ കഴുകിയും കോവിഡ് നെ പ്രതിരോധിക്കാൻ നാം
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA
.

Post a Comment