കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണവും, 5609 പോസിറ്റീവ് കേസുകളും
ന്യൂ ഡൽഹി:(www.thenorthviewnews.in) രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണമാണ്. 5609 പോസിറ്റീവ് കേസുകളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്‌നാട്ടിൽ രോഗബാധിതർ 13000 കടന്നു. 743 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
DISTRICT INFORMATION OFFICER
CENTRAL GOVERNMENT OF INDIA
CENTRAL HEALTH MINISTEROF INDIA

إرسال تعليق