കാസര്‍കോട് : (www.thenorthviewnews.in)ചപ്പാരപ്പടവില്‍ ലീഗ് യോഗത്തില്‍ ചേരി തിരിഞ്ഞ് നടന്ന വാക്കേറ്റത്തെ കുറിച്ച് കണ്ണൂരിലെയും തളിപ്പറമ്പിലേയും ഓരോ സായാഹ്ന പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചപ്പാരപ്പടവ് ജാമിയ്യ ഇര്‍ഫാനിയ്യ അറബിക് കോളേജിനെ ബന്ധപ്പെടുത്തിയത് ശരിയല്ലെന്ന് കോളേജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ചപ്പാരപ്പടവ് ശാഖാ മുസ്ലിം ലീഗ് യോഗത്തില്‍ ചിലര്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ കശപിശകളുമായി ബന്ധപ്പെട്ടാണ് ഇര്‍ഫാനിയ കോളേജിനെയും പ്രിന്‍സിപ്പളെയും ജനമധ്യത്തില്‍ താറടിച്ച് കാണിക്കാന്‍ കുല്‍ത്സിത ശ്രമം നടന്നത്. ഇത് അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്. ഇത് സംബന്ധമായി സായാഹ്ന പത്രങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും വസ്തുതാ വിരുദ്ധമണെന്ന് ഇര്‍ഫാനിയ കോളേജ് കമ്മിറ്റി അറിയിച്ചു.
സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തപ്പെട്ട മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി സെക്രട്ടറിയെ യോഗത്തിലേക്ക് വിളിപ്പിക്കുകയും കണക്കുകള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട ആളുകള്‍ ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കുകയും യോഗം തീരുമാനമാവാതെ പിരിയുകയുമാണ് ഉണ്ടായത്.
ഇത് സമസ്തയുടെ പണ്ഡിതന്മാരുടെ പേരിലുള്ള ഗ്രൂപ്പിസമായി ശ്രദ്ധ തിരിച്ചുവിടാന്‍ ചിലര്‍ ബോധപുര്‍വ്വം നടത്തിയ പ്രവര്‍ത്തനമാണെന്ന് സംശയിക്കുന്നു. ഇര്‍ഫാനിയ്യയുടെ അത്ഭുതകരമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട ശത്രുക്കള്‍ പല ഘട്ടങ്ങളിലും ഇര്‍ഫാനിയ്യയേയും പ്രിന്‍സിപ്പളിനെയും താറടിച്ച് കാണിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ പുതിയ തുറുപ്പ് ചിട്ടുമായി മുസ്ലീം ലീഗണികളിലും സമസ്ത പണ്ഡിതന്മാര്‍ക്കിടയിലും ഭിന്നത ഉണ്ടാക്കി നാട്ടില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കും.
വിഷയത്തില്‍ തീരെ ബന്ധമില്ലാത്ത ഇര്‍ഫാനിയയെയും പ്രിന്‍സിപ്പാളിനെയും അവഹേളിച്ച് വാര്‍ത്ത നല്‍കിയ സായാഹ്ന പത്രങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കുവാന്‍ യോഗം തീരുമാനിച്ചു.
എം. അസൈനാര്‍ ഹാജി, ഒ.കെ ഇബ്രാഹിം കുട്ടി , പി സി പി മുസ്തഫ, എം പി നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Jamia Irfaniyya

Post a Comment