കാസര്‍കോട്: (www.thenorthviewnews.in)സി.പി.റ്റി കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം സിറ്റി ഗോള്‍ഡ് ജംങ്ഷനില്‍ ജയനാദം ഓഫീസില്‍ ചേര്‍ന്നു. ജില്ലയില്‍ പ്രൈവറ്റ് ബസുകളില്‍ സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  പോലീസ് സ്റ്റേഷന്‍, ആര്‍.റ്റി.ഒ, സി.ഡബ്ലു.സി എന്നിവരുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാന്‍  സി.പി.റ്റി ജില്ലാ കമ്മിറ്റി തീരുമാനമായി. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ പുനര്‍ ക്രമീകരണം നടത്തും. മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ത്വരിതപ്പെടുത്താന്‍ അതതു മണ്ഡലത്തിലെ ജില്ലാ ഭാരവാഹികളെ ചുമതലപ്പെടുത്തി. കുമ്പള ബസ് സ്റ്റാണ്ട് പ്രശ്‌നത്തില്‍ സി.പി.റ്റി ശക്തമായി ഇടപെടല്‍ നടത്തും. മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.റ്റി.എ പ്രസിഡണ്ടുമാരുടെ യോഗം മണ്ഡല അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കും. മൊയ്തീന്‍ പുവടുക്കയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖാലിദ് പൊവ്വല്‍, ജയപ്രസാദ് ബേഡകം, സമീര്‍ ഗാലക്‌സി, പ്രശാന്ത് കുമ്പള, മറിയ കുഞ്ഞി കാഞ്ഞങ്ങാട്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹമീദ് ബദിയടുക്ക സ്വാഗതവും ബദറുദ്ദീന്‍ ചളിയങ്കോട് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم