കാസര്‍കോട് : (www.thenorthviewnews.in)  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) പിളര്‍പ്പ് പൂര്‍ണതയിലെത്തി. ഇന്നലെ കോഴിക്കോട് നടന്ന സ്‌കോളേഴ്സ് മീറ്റില്‍ കെ.എന്‍.എം മര്‍ക്കസുദ്ദഅവ വിഭാഗത്തിന്റെ പ്രസിഡന്റായി സി.പി ഉമര്‍ സുല്ലമിയെ തെരഞ്ഞെടുത്ത് പുതിയ സംഘടനക്ക് രൂപം നല്‍കിയതോടെയാണ് ഐക്യപ്പെട്ട മുജാഹിദ് സംഘടനയിലെ പിളര്‍പ്പ് പൂര്‍ണതയിലെത്തിയത്.

സിഹ്ര് (മരണം), ജിന്ന് ചികിത്സ, പിശാച് ബാധ തുടങ്ങിയ കാരണങ്ങളാണ് പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.

പുതിയ സംഘടന രൂപീകരിച്ച് മുജാഹിദ് മര്‍കസുദ്ദഅവ വിഭാഗം ഐക്യ കെ.എന്‍.എമ്മില്‍ നിന്ന് പിളര്‍ന്നു; ഐ.എസ്.എം, എം.ജി.എം, എം.എസ്.എം പോഷക ഘടകങ്ങളെ കൂട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി പഴയ മടവൂര്‍ വിഭാഗം; ഔദ്യോഗിക വിഭാഗം പ്രതിസന്ധിയില്‍ ആയതോടെ കൊട്ടിദ്ഘോഷിച്ച ഐക്യം അടിച്ചുപിരിയലിലേക്ക്.

Post a Comment

أحدث أقدم