സ്‌നേഹമാം ഹൃദയങ്ങളില്‍ താളവാക്കിനാല്‍ അരികിലുയരുന്ന
സ്‌നേഹ ദീപമാണല്ലോ ഉമ്മ ....എന്റെ ഹൃദയ വികാരമാണല്ലോ ഉമ്മ
കരയുമ്പോള്‍ കഥനങ്ങളെ ചോദി
ഞാന്‍ നീറുമ്പോള്‍ നിര്‍വൃതിയെ പാടിയോ ഉള്ളില്‍
ഞാന്‍ ഉണ്ണാതെ ഞാന്‍ ഉറങ്ങാതെ നിഴലായ് കാത്തിരുന്ന മിഴികള്‍,
തലോടലായ് മേനിയില്‍ എന്നും കാവലായ് നിന്ന ആ കൈകള്‍
ഞാന്‍ കരയുന്നന്തരങ്ങളില്‍ ഉമ്മ ചോദി എന്ത് പറ്റി മോനെ നിനക്ക്
ആ ഉമ്മ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോയിട്ടുണ്ട്
പക്ഷെ ആ ഉമ്മ പറയാതെ കരഞ്ഞതൊന്നും ഞാനറിയാതെ പോയിട്ടുണ്ടാകാം
സ്വന്തം തലപര്യങ്ങളെ തഴുകി
സുഖ സൗകര്യങ്ങളില്‍ മുഴുകി നില്‍ക്കുന്ന ലോകമേ
കാണുമോ നീ ഉമ്മയെ നിന്റെ സ്വതസിദ്ധമാം ശൈലികൊണ്ട്
നീറ്റല്ലേ ആ പവിത്രമാം മാതൃ ഹൃദയത്തെ ...
ഉമ്മയാണ് ലോകം ...'ഉമ്മയാണ് എല്ലാം
ജാസര്‍ പൊവ്വല്‍

Post a Comment