കാസര്‍കോട് :(www.thenorthviewnews.in) കാസര്‍കോട് നഗരസഭയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഭരണസ്തംഭനത്തിന് കാരണമാകുന്നുവെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ കുറവുമൂലം വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ തടസം നേരിടുകയാണ്.
നിലവില്‍ നഗരസഭയില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നിരവധിയാണ്. മരാമത്ത് ജോലികളും വിവിധ പദ്ധതികളില്‍ എസ്റ്റിമേറ്റ് തയാറാക്കിയതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു അസി. എഞ്ചിനീയര്‍, രണ്ട് വീതം ഫസ്റ്റ്, സെക്കന്റ്, തേഡ് ഗ്രേഡ് ഓവര്‍സീയര്‍ എന്നിവരുടെ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. എഞ്ചിനീയര്‍ വിഭാഗത്തിലെ ജീവനക്കാരുടെ ഒഴിവ് മൂലം വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളും ബില്‍ഡിംഗ് പെര്‍മിറ്റ്, ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കേറ്റ് എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നയിക്കാനും നഗരസഭയില്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ഇത് ആരോഗ്യ പരിപാലനത്തില്‍ പരാതികളുയരാനിടയാക്കുന്നു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ഫസ്റ്റ് ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ കസേരകളും ഒഴിഞ്ഞുകിടക്കുകയാണ്. നാലു സീനിയര്‍ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. റവന്യു ഓഫീസറുടെയും റവന്യൂ
ഇന്‍സ്പെക്ടറുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു സെക്കണ്ട് ഗ്രേഡ് ജെ. എച്ച്. ഐ, ഒരു സീനിയര്‍ ക്ലര്‍ക്ക്, മൂന്ന് ഡ്രൈവര്‍ (എള്‍.ഡി.വി) എന്നിവരുടെ തസ്തികയിലും ആളില്ല. ഈ വര്‍ഷത്തെ പൊതുസ്ഥലംമാറ്റ ഉത്തരവ് അനുസരിച്ച് ഒരു പി. എ. ടു സെക്രട്ടറി, നാല് സീനിയര്‍ ക്ലര്‍ക്ക്, രണ്ട് സുപ്രണ്ട്, ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ തസ്തികയിലും ഒഴിവുവന്നേക്കും. പ്രൊമോഷന്‍ ഉത്തരവ് കൂടി പ്രസിദ്ധീകരിക്കുന്നതോടെ രണ്ട് സീനിയര്‍ ക്ലര്‍ക്കുമാരുടെ ഒഴിവും ഉണ്ടാകാനിടയുണ്ടെന്നും എം. എല്‍. എ ചൂണ്ടിക്കാട്ടി.
വികസനം പരമാവധി ഉണ്ടാകേണ്ട കാസര്‍കോട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് കാസര്‍കോട് നഗരസഭയില്‍ ദൈനംദിന പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്ന തരത്തിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വിഷയംഗൗരവത്തിലെടുക്കുകയും ത്വരിത ഗതിയിലുള്ള പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

إرسال تعليق