പൊവ്വല്‍ : (www.thenorthviewnews.in) സര്‍ ,ഇത് കേവലം ഒരു ആവശ്യം മാത്രമല്ല ,എന്നും ദുരിതങ്ങളും ദുരന്തങ്ങളും നേരില്‍ കാണാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ ഒരു പ്രദേശവാസിയുടെ അപേക്ഷ കൂടിയാണ് .മുറവിളി തുടങ്ങിയിട്ട് കാലം കുറെ ആയി ഇത് വരെ പൊവ്വല്‍ എട്ടാം മൈല്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടായില്ല എന്ന് മാത്രമല്ല ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയും നേരില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ഒരു അനക്കം പോലുമുണ്ടായില്ല എന്നതും അറിയിക്കട്ടെ
,അവസാനം എല്ലാം കൊണ്ടും മടുത്താണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത് ,ഇവിടെ നടന്ന അപകടങ്ങളുടെ മാത്രം കണക്ക് നോക്കിയാല്‍ ഒരു പക്ഷെ യാഥാര്‍ഥ്യം ഉള്‍കൊള്ളുന്നവര്‍ പോലും വാ പുളയ്‌ക്കേണ്ടി വരും സര്‍, മൂന്ന് ജീവനുകള്‍ അപഹരിക്കേണ്ടി വന്ന സാഹചര്യം വരെ ഇവിടെ നടന്ന അപകടങ്ങളില്‍ ഉണ്ടായി . മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം മൈല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡ് ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതകൂടിയാണ് .ദിവസവും നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട് .വര്‍ഷകാലത്ത് മഴവെള്ളം ഒലിച്ചു പോകാന്‍ കൃത്യമായ സംവിധാങ്ങള്‍ ഇവിടെ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം ,നിലവില്‍ ഇവിടെ ഉള്ള കല്‍വര്‍ട്ട് അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടതാണ് ഇതുവഴി വെള്ളം ഒലിച്ചു പോകാന്‍ വഴിയില്ല .അതുകൊണ്ട് തന്നെ റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ചു പോകുകയും ഇവിടുത്തെ റോഡ് ദുര്‍ഘടകമാവുകയും ചെയ്യുന്നു .റോഡിന്റെ വശങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ ഓവുചാലോട് കൂടി കല്‍വര്‍ട്ട് ഉയര്‍ത്തികെട്ടി കോണ്‍ക്രീറ്റ് ചെയ്താല്‍ ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പൂര്‍ണമായും പരിഹാരം കാണാനും അത് വഴി ഇവിടുത്തെ അപകടങ്ങള്‍ ഇല്ലായ്മ ചെയ്യാനും കഴിയും .മേല്‍ വിഷയത്തില്‍ ബഹുമാനപ്പെട്ട ഉദുമ എം എല്‍ മുഖാന്തരം അങ്ങേയ്ക്ക് ഒരു നിവേദനം നല്‍കിയിട്ടുണ്ട് .തുടര്‍ നടപടി ഉണ്ടാക്കാന്‍ അങ്ങേയുടെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് നേരിട്ട് ഒരു ഇടപെടല്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ..
ജാസര്‍ പൊവ്വല്‍

Post a Comment