പൊവ്വല്‍ :  (www.thenorthviewnews.in) വീടിന് പിറക് വശത്തെ കുളത്തില്‍ മുങ്ങി താഴ്ന്ന രണ്ട് കൂട്ടുകാരെ അവസരോചിത ഇടപെടല്‍ കൊണ്ട് ദുരന്ത മുഖത്ത് നിന്നും രക്ഷിച്ച ആറ് വയസ്സ് കാരന്‍ പൊവ്വല്‍ അമ്മങ്കോടിലെ സൈനുല്‍ ആബിദിന് യൂത്ത് ലീഗ് പൊവ്വല്‍ ശാഖാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സ്‌നേഹാദരവ് സംഘടിപ്പിച്ചു. 


പൊവ്വല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വെച്ചാണ് ആബിദിനെ അനുമോദിച്ചത്. പരിപാടി യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളചെപ്പ്  ഉല്‍ഘടനം ചെയ്തു. മുസ്ലിം ലീഗ്
പഞ്ചായത്ത് സെക്രട്ടറി ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ശാഖ ജനറല്‍ സെക്രട്ടറി ഉനൈസ് മദ്‌നിനഗര്‍ സ്വാഗതം പറഞ്ഞു. ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അനീഫ് പൈക്കം, എ. പി അസൈനാര്‍, അബ്ദുള്ള കുളത്തിങ്കര, എ. കെ യൂസഫ്, എം. കെ ഇബ്രാഹിം, ഹമീദ് കരമൂല, താജുദ്ധീന്‍ അമ്മങ്കോട്, റാഷിദ് നെല്ലിക്കാട്  എന്നിവര്‍  സംസാരിച്ചു .ധീരതയാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ പിഞ്ചു സൈനുല്‍ ആബിദിനെ അബ്ബാസ് കൊളചെപ്പ്്  മൊമന്റോ നല്‍കി ആദരിച്ചു. യൂത്ത് ലീഗ് ശാഖ സെക്രട്ടറി മന്‍സൂര്‍ പി.എന്‍ നന്ദി പറഞ്ഞു.



Post a Comment

أحدث أقدم