കാസര്‍കോട് : (www.thenorthviewnews.in) കാസര്‍കോട് ഗവ. കോളജ് അധികാരികളുടെ അനാസ്ഥക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ അധികാരികളുടെ മുമ്പില്‍ നിരവധി തവണ നിവേദനം മുഖേനെ അറിയിച്ചിട്ടും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കെതിരെ അധികാരികള്‍ മുഖംതിരിക്കുകയാണ്.
മാസങ്ങളായി കത്തിനശിച്ച കമ്പ്യൂട്ടര്‍ സയന്‍സ് ലാബ് ഇതുവരെ നന്നാക്കിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്ത മെന്‍സ് ഹോസ്റ്റല്‍ ഇതുവരെ തുറന്നുപ്രവര്‍ത്തിച്ചിട്ടുമില്ല.
അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെയാണ് യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തിയത്. അധികൃതരുടെ ഭാഗത്ത് നിന്നും ശരിയായ ഒരു മറുപടി ലഭിച്ചില്ലെങ്കില്‍ നിരാഹാരം പോലെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യു.ഡി.എസ്.എഫ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ്, എം.എസ്.എഫ് പ്രസിഡണ്ട്് നസീര്‍ അബ്ദുല്ല, ശുഐബ്, ഇബ്രാഹിം, ഷബീബ്
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

إرسال تعليق