കാസര്‍കോട്: (www.thenorthviewnews.in)  മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് (ജൂലൈ 27 വെള്ളി) കാസര്‍കോട്-മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിപ്പു.



ഇന്ന് സമസ്ത മദ്റസകള്‍ക്ക് അവധി

മുന്‍ മന്ത്രിയും കാസര്‍കോട് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പകരക്കാരനില്ലാത്ത അമരക്കാരനും സമസ്ത എന്ന പണ്ഡിതവ്യൂഹത്തിന്റെ ഒപ്പം ചേര്‍ന്ന് ഏറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ല്യാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജന.സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

സമുദായ നവോത്ഥാനത്തിനും സമസ്തയുടെ വളര്‍ച്ചയ്ക്കും വേണ്ടി ചെര്‍ക്കളം അബ്ദുള്ള സാഹിബ് എന്ന സുന്നത്ത് ജമാഅത്തിന്റെ കറ കളഞ്ഞ വ്യക്തിത്വം നടത്തിയ ശ്രമങ്ങളും സേവനങ്ങളും ജില്ലയ്ക്ക് ഉണ്ടാക്കി തന്ന നേട്ടങ്ങള്‍ അവര്‍ണ്ണനീയമാണ്. പണ്ഡിതന്മാരേയും മദ്‌റസ പ്രസ്ഥാനത്തേയും ഹൃദയമറിഞ്ഞ് സ്‌നേഹിച്ച ഈ സമുദായ സ്‌നേഹിയുടെ വേര്‍പാടില്‍ വിതുമ്പുകയാണ് നാടും നാട്ടുകാരും.

ചെര്‍ക്കളം അബ്ദുള്ള സാഹിബിനോടുള്ള ആദരവസൂചകമായി കാസര്‍കോട് ജില്ലയിലെ മദ്‌റസകള്‍ക്ക് ഇന്ന്  രാത്രി ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ടി.പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. നാളെ മദ്‌റസളില്‍ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു
നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്റെ തണലായി നിന്ന നേതാവ്

രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൂടെ നിന്ന് കരുത്ത് തെളിയിച്ച് പ്രസ്ഥാനത്തിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ച അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന കമ്മിറ്റി അംഗം സുഹൈര്‍ അസ്ഹരി അഭിപ്രായപ്പെട്ടു. നിലപാടുകളില്‍ ഉറച്ച് നിന്ന്. താന്‍ പ്രവര്‍ത്തിച്ച മേഘലകളിലെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രമുഖ നേതാവിനെയാണ് മത രാഷട്രീയ സാമൂക സാംസ്‌കാരിക മേഖലക്ക് നഷ്ടപ്പെട്ടതെന്നും നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു


Post a Comment

Previous Post Next Post