ചെര്‍ക്കള : (www.thenorthviewnews.in) ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്് മരിച്ചു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദര പുത്രന്‍ മാസ്തിക്കുണ്ട് ചൂരിമൂല ഹൗസിലെ ഹാരിസ് പുലിക്കുന്ന് (42) ആണ് മരിച്ചത്.
പരേതരായ മമ്മു (സൈക്കിള്‍)വിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റഷീദ മാസ്തിക്കുണ്ട്. മക്കള്‍: ഫാത്തിമ റിസ, റാഹില്‍ (ഇരുവരും പ്രൈമറി വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബഷീര്‍, നാസര്‍ അണങ്കൂര്‍, റഫീഖ്, റുഖിയ ബേവിഞ്ച, ആയിഷ കൊല്ലമ്പാടി, ആസിയ മടിക്കേരി, അനീസ പള്ളം. മയ്യിത്ത് ഇന്നലെ വൈകിട്ടോടെ കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment