മൊഗ്രാല്‍ പുത്തൂര്‍: (www.thenorthviewnews.in) കൂഡലിലെ പ്രഭാകരേട്ടന്‍ കാസര്‍കോട് വിട്ട് പുറത്ത് പോയിറ്റ്. ആകെ പോയത് മംഗലാപുരത്താണ്. അത് ഒരിക്കല്‍ മാത്രം. ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവിനെ കാണാന്‍. എന്നാല്‍ റേഷന്‍ കാര്‍ഡില്‍ NRK ചേര്‍ത്തതിനാല്‍ അരിയുമില്ല ബി പി എല്ലില്‍ നിന്ന് ഔട്ടാവുകയും ചെയ്തു. കൂലിപ്പണിക്കാരനായ ഹക്കീമിനെ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവനായി മാറിയപ്പോള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്തായി
.മാസങ്ങളായി മഞ്ചേശ്വരം സപ്ലൈ ഓഫീസിലും റേഷന്‍ കടയിലും കയറിയിറങ്ങിയെങ്കിലും ശരിയാകുന്നില്ല.. പ്രഭാകേെട്ടന്റെത് കാസര്‍കോട് സപ്ലൈ ഓഫീസിലേത് ... ഹക്കീമിന്റ്റേത് മഞ്ചേശ്വരത്തും...
പ്രഭാകരേട്ടന്റെ കാര്യം അന്യേഷിച്ചപ്പോള്‍ ക്യാന്‍സല്‍ ആക്കിയ പാസ്‌പോര്‍ട്ടിന്റെ കോപ്പി വെച്ച് അപേക്ഷ നല്‍കാന്‍ പറഞ്ഞു. പാസ്‌പോര്‍ട്ടില്ലാത്തയാള്‍ എങ്ങനെ കോപ്പി വെക്കാന്‍. അവസാനം വെള്ളക്കടലാസില്‍ കാര്യങ്ങള്‍ എഴുതി പഴയ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും വെച്ച് ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞു. ഹക്കീമിന്റെ കാര്യത്തില്‍ തൊഴില്‍ കോളത്തില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനും പറഞ്ഞു. ഇത് നല്‍കി കുറച്ച് കാലങ്ങളായി.,,,
ഇന്നലെ രാത്രി ഹക്കീം വിളിച്ച് പറയുന്നു.. എന്റെ കാര്‍ഡിന്റെ കാര്യം ശരിയായി.. പിന്നെ നീണ്ട പ്രാര്‍ത്ഥനയും.. റേഷന്‍ കാര്‍ഡിന്റെ പ്രശ്‌നങ്ങള്‍ തീരുന്നില്ല.. പേരിലെ തെറ്റുകള്‍. വയസ്സ്.. റിലേഷന്‍ഷിപ്പ്. തൊഴില്‍ തിരുത്താന്‍ ഓരോ വീട്ടിലെ കാര്‍ഡിലുമുണ്ട് തെറ്റുകള്‍...... പുതിയ വീട് കെട്ടിയവര്‍ക്കും... വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും പുതിയ റേഷന്‍ കാര്‍ഡ്... ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടണമെങ്കിലും സ്വന്തമായി റേഷന്‍ കാര്‍ഡ് വേണം.... കാര്‍ഡുകള്‍ പല പേരില്‍ വന്നെങ്കിലും നമ്മുടെ ലൈഫിലും ഏറെ പ്രാധാന്യം റേഷന്‍ കാര്‍ഡിനാണ്... പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടത് ആദ്യം വാങ്ങേണ്ടത് താമസ സര്‍ട്ടിഫിക്കറ്റ് ( പഞ്ചായത്ത് .മുന്‍സിപ്പാലിറ്റി. കോര്‍പ്പറേഷന്‍) പിന്നെ വരുമാന സര്‍ട്ടിഫിക്കറ്റ് ( അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷിച്ച് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം ). ഭാര്യയുടെ പേരു മറ്റു താലൂക്കിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ താലൂക്കില്‍ അപേക്ഷ നല്‍കി സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്... ഗ്യാസ്.. വൈദ്യുതി.. കുടിവെള്ളം.. ഇവയുടെ കണ്‍സ്യൂമര്‍ നമ്പറും വിവരങ്ങളും.. ക്ഷേമ പെന്‍ഷന്‍ കിട്ടുന്നുണ്ടെങ്കില്‍ .. അതിന്റെ പകര്‍പ്പ്... കുടുംബത്തില്‍ ഒരാളുടെ ബാങ്ക് ഡീറ്റെയല്‍സ്.i നാലുചക്ര വാഹനമുണ്ടെങ്കില്‍ വിവരണം.. വീടിന്റ വിസ്തീര്‍ണ്ണം ആധാര്‍ നമ്പര്‍.. മാരക രോഗികള്‍. വിധവകള്‍.ഭിന്ന ശേഷിക്കാരുടെ രേഖകള്‍ ഇവയൊക്കെയാണ് പുതിയ കാര്‍ഡിന് വേണ്ടത്.. ഗള്‍ഫില്‍ നിന്നും നിര്‍ത്തലാക്കി വന്നവര്‍ റദ്ദു ചെയ്ത് തൊഴില്‍ വിസ പകര്‍പ്പ് ഹാജരാക്കിയാല്‍ NRI ഒഴിവാക്കി കിട്ടും...കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്.. നിലവിലുള്ള റേഷന്‍ കാര്‍ഡ്.. എല്ലാവരുടെയും ആധാര്‍ പകര്‍പ്പ്... ഒരു കാര്‍ഡിലും പേരില്ലെങ്കില്‍ MLA, ജില്ലാ, ബ്ലോക്ക്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സാക്ഷ്യപത്രം ഹാജരാക്കണം...

Post a Comment