കാസര്‍കോട്:(www.thenorthviewnews.in) കാന്‍സര്‍ ചികിത്സ നിധിയിലേക്ക് സഹായം നല്‍കി ആലിയ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാത്യകയായി. ,കോളേജിലെ 'ബി.കോം ബാച്ചിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സഹായ ഹസ്തം ചെട്ടുംകുഴി ചാരിറ്റി ഗ്രുപ്പ് പ്രതിനിധി ഹൈദറിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചത് 'കാരുണ്യത്തിന്റെ പുതിയ വഴികളാണ്.
ഈ പ്രവര്‍ത്തിയിലൂടെ വിദ്യാര്‍ത്ഥികള്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നിട്ടത്. ക്യാമ്പസിലെ നിറമാര്‍ന്ന ലോകത്ത് അര്‍മാദിക്കാതെ പാവപ്പെട്ടവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും തങ്ങളുടെ 'പോക്കറ്റ് മണി' ചിലവഴിക്കുന്നത് തുല്യതയില്ലാത്ത മാതൃകാ പ്രവര്‍ത്തനം തന്നെയാണ് ചെട്ടുംകുഴി ചാരിറ്റി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള അഭിനന്ദിച്ചു.

Post a Comment