കാസര്‍കോട് :(www.thenorthviewnews) കാസര്‍കോട് സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കമ്പാര്‍ പള്ളിക്കുഞ്ഞി ആയിഷ ദമ്പതികളുടെ മകന്‍ ഷെരിഫ് (41) ആണ് മരണപ്പെട്ടത്.
ഷാര്‍ജയില്‍ കുടുംബ സമേതം താമസിക്കുകയായിരുന്നു ഷെരിഫ്. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ ഷെരീഫ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു.
ഭാര്യ: സുമയ്യ. മക്കള്‍: സാബിത്ത് , ഷെഹ്സാദ് , ആയിഷ. സഹോദരങ്ങള്‍: നിസാര്‍ (സിറ്റി കൂള്‍), ബഷീര്‍, അഷ്റഫ്, സുഹറ.

Post a Comment