തളങ്കര: (www.thenorthviewnews.in) സീതാംഗോളി യൂണിറ്റി വിമന്‍സ് കോളേജില്‍ ഇമാമ ശരീഅ: കോഴ്‌സ് ആരംഭിച്ചു. ബുധനാഴ്ച നടന്ന പരിപാടിയില്‍ ഇമാമ ജനറല്‍ സെക്രട്ടറി സാദിഖ് ഹുദവി ആലംപാടി കോഴ്‌സ് ഉദ്ഘാടനവും വിശദീകരണവും നിര്‍വഹിച്ചു. വിവിധ ബ്ലോക്കുകളിലായി ആരംഭിച്ച സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പൂര്‍ണ മതപഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇമാമയുടെ ശരീഅ: കോഴ്‌സ് നല്കപ്പെടുക.


കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ അല്‍ ഹിദായ കോളേജ്, മഞ്ചേശ്വരം ദാറുല്‍ ഹംദ് ഇസ്ലാമിക് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളില്‍  ഇതിനോടകം തന്നെ ഇമാമ ശരീഅ: കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ഫ്രഷേഴ്‌സ് ഡേയോടാനുബന്ധിച്ചുള്ള ചടങ്ങിലാണ് കോഴ്‌സ് ഉദ്ഘാടനം നടക്കുക. സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, അഡ്വ: ഇബ്രാഹിം പള്ളങ്കോട്, യൂണിറ്റി  മാനേജിങ് ഡയറക്ടര്‍ മൂസ നിസാമി, ഡയറക്ടര്‍ ഇര്‍ഷാദ് ഹുദവി നാട്ടക്കല്‍, പ്രിന്‍സിപ്പാള്‍ റാസിക് ഹുദവി പേരാല്‍, ഇമാമ കോഡിനേറ്റര്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍, നജീബുല്ലാഹ് ഹുദവി മോണ്ടപടവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജുലൈ

Post a Comment

Previous Post Next Post