കാസര്‍കോട്: (www.thenorthviewnews.in)കേരളത്തിലെ റോഡുകളിലെ കുഴികളുടെ ആഴവും എണ്ണവും മനസിലാക്കി മന്ത്രി ജി സുധാകരന്റെ യാത്ര. ആലപ്പുഴ ചങ്ങനാശേരി റോഡിലൂടെയുള്ള യാത്രയിലാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ റോഡിലെ കുഴികള്‍ എണ്ണമെടുക്കാന്‍ തുടങ്ങിയത്. 28 കിലോ മീറ്ററിനിടെ 2200 കുഴികളാണ് മന്ത്രി എണ്ണിയത്. ഇതോടെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനിതകുമാരിയെ മന്ത്രി സസ്‌പെന്‍ഡ് ചെയ്തു .

ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാന്റെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മന്ത്രി ജി സുധാകരന്‍ ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴ ചങ്ങനാശേരി റോഡിലൂടെയായിരുന്നു മന്ത്രിയുടെ യാത്ര  ഇവിടെ ആകെ 2200 കുഴികളുണ്ടെന്നും ഇതേ തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ മനസുകാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് പറയുന്നതിനായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് പലപ്രവാശ്യം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ഫോണില്‍ വിളിച്ചിരുന്നു. പക്ഷേ എന്‍ജിനിയര്‍ ഫോണെടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന കെ എസ് ടി പി റോഡ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് മന്ത്രി ആരോപിച്ചു. അറ്റകുറ്റ പണി വേഗം പൂര്‍ത്തിയാക്കാത്ത പക്ഷം കൂടുതല്‍ ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. സൂപ്രണ്ടിങ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ തുടങ്ങിയവരോട് മന്ത്രി വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post