കാസര്‍കോട്: (www.thenorthviewnews.in) ചൗക്കി ഉളിയത്തട്ക്ക റോഡില്‍ പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ നാടിന് സമര്‍പ്പിച്ചു' എരിയാല്‍ ചൗക്കി അക്കരക്കുന്നില്‍ നടന്ന ചടങ്ങില്‍ എ2 സെഡ് കണ്‍സ്ട്രക്ഷന്‍  ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ പൊന്നാട മുറിച്ച് ഉദ്ഘടനം നിര്‍വഹിച്ചു.


റൂട്ട്  ബസ് ആയ  റാഹി ഡീലക്‌സ് ബസ്സിലെ യാത്രക്കാര്‍ക്ക് മധുരം  വിതരണം നടത്തി. പരിസര പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാവുന്ന ഇത്തരം നല്ല കാര്യങ്ങള്‍ക് യുവാക്കള്‍ നല്‍കിയ പ്രാധാന്യവും അതിന് മുന്‍കൈ എടുത്ത ബോയ്‌സ് ഓഫ് അക്കരക്കുന്നിന്റെ മാതൃകാ പ്രവര്‍ത്തനങ്ങളെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
ഇവിടെ ഉള്ള മാലിന്യ പ്രശ്‌നത്തിനും അതുപോലെ നാടിനു മുതല്‍ക്കൂട്ടാവുന്ന എല്ലാ  നല്ല  കാര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമെന്നും  അവസരോചിതമായി ഇടപെട്ടു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ബോയ്‌സ് ഓഫ് അക്കരക്കുന്നു പ്രവര്‍ത്തകര്‍ ചടങ്ങില്‍ അറിയിച്ചു മുനീര്‍, നൗഷാദ്, ഹാരിസ് ഒമാന്‍, ഹാരിസ്, ആഷിക്, ഹസ്സന്‍,  ഷുക്കൂര്‍, ഗഫൂര്‍, റഫീഖ് മനാഫ്, അഷ്ഫാഖ്, ഹനീഫ്,  എന്നിവര്‍ സംബന്ധിച്ചു.

Post a Comment

أحدث أقدم