.
ജിദ്ദ: (www.thenorthviewnews.in) ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നെത്തുന്ന ആദ്യ തീര്‍ഥാടക സംഘത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മദീന കെ എം സി സി.
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ മദീനയുടെ പാരമ്പര്യമനുസരിച്ചുള്ള ആതിഥ്യ മര്യാദയോടുകൂടി സ്വീകരിക്കുമെന്ന് അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ ചേര്‍ന്ന മദീന കെ എം സി സി ഹജ്ജ് സെല്‍ വളണ്ടിയര്‍ സംഗമത്തില്‍ നേതാക്കള്‍ പറഞ്ഞു. ഷെമീര്‍ ഖാന്‍ തൊടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുഹമ്മദ് റിപ്പണ്‍ ഉത്ഘാടനം ചെയ്തു. റഷീദ് പേരാമ്പ്ര, ഹംസ പെരിമ്പലം, ഗഫൂര്‍ പട്ടാമ്പി, ഫൈസല്‍ വെളിമുക്ക്, ഒ കെ റഫീഖ്, എന്നിവരും വിവിധ വിംഗുകളുടെ കണ്‍വീനര്‍മാരായ ഫസലുറഹ്മാന്‍, ജലീല്‍ കുറ്റ്യാടി, ജമാല്‍ പാലൊളി, സലീം പള്ളിക്ക ബസാര്‍, നിസാര്‍ മേപ്പയ്യൂര്‍, അഷ്‌റഫ് മൊനൂര്‍, നവാസ്, എന്നിവര്‍ സംസാരിച്ചു. ശെരീഫ് കാസര്‍ക്കോട് സ്വാഗതവും അഷ്‌റഫ് അഴിഞ്ഞിലം നന്ദിയും പറഞ്ഞു.

إرسال تعليق