മുളിയാര്‍:(www.thenorthviewnews.in)കൈപ്പേറിയ ജീവിതത്തില്‍ മധുരത്തിന്റെ പുതിയ രസ കൂട്ടുമായി കെ. എം. സി. സി പ്രവര്‍ത്തകരെത്തി; സ്വാന്തനത്തിന്റെ പുതുവെളിച്ചത്തില്‍ സായൂജ്യമടഞ്ഞ് ബഡ്‌സ് വിദ്യാര്‍ത്ഥികള്‍. ദുബൈ കെ. എം.സി.സി. ഉദുമ മണ്ഡലം കകമ്മിറ്റിയുടെ 'സുഭിക്ഷ' പദ്ധതി ബോവിക്കാനം ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ചു.
പ്രസിഡണ്ട് ടി കെ മുനീര്‍ ബന്താട് അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി.ഷാഫി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. തന്റേതല്ലാത്ത കാരണങ്ങളാല്‍ മാനസികമായും ശാരീരികമായും സ്ഥിരതയില്ലത്ത ഒട്ടനേകം പേര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളായി ഇവിടെ ഉണ്ട്.. മുളിയാര്‍ പഞ്ചായത്ത് ഭരണ സമിതി നേരിട്ട് നടത്തുന്ന ബഡ്‌സ് സകൂളില്‍ ഭക്ഷണ ക്വിറ്റുമായി എത്തിയ പ്രവര്‍ത്തകര്‍ അവരുടെ വിഷമതയില്‍ പങ്ക് ചേരുകയും കൂടെ ഭക്ഷണം കഴിക്കുകയും കുറച്ച് സമയം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളുമായാണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയതെന്ന് കെ. എം. സി. സി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇനിയും ഇത് പോലുള്ള പ്രയാസമനുഭവിക്കുന്നവരേയും യതീംഖാനയിലേയും കുട്ടികള്‍ക്ക് ആശ്വാസമേകുന്ന രീതിയിലുള്ള പ്രവര്‍ത്തനവുമായി ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി മുമ്പോട്ട് പോകാനാണ് പരിപാടി. ബഡ്‌സ് സ്‌കൂളിനുള്ള സഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ബി. സി. കുമാരന്‍, മുസിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, വൈസ് പ്രസിഡണ്ട് സിദ്ധീഖ് ബോവിക്കാനം, എസ്. ടി. യു. മണ്ഡലം സെക്രട്ടറി ഹാരിസ് ബാലനടുക്കം, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, മൊയ്തീന്‍ ചാപ്പ, ഷെരീഫ് മല്ലത്ത്, ഷാഫി ചേരൂര്‍, നസീര്‍ മൂലടുക്കം, ബഡ്‌സ് സ്‌കൂള്‍ അധ്യാപകരായ ടി.ഒ. ജോണ്‍, സുമ പ്രസംഗിച്ചു.

إرسال تعليق