പൊവ്വല്‍:(www.thenorthviewnews.in) മുസ്ലിം ലീഗ് പൊവ്വല്‍ മേഖലാ സ്ഥിരം റിലീഫ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റംസാന്‍ റിലീഫ്  പൊവ്വല്‍ മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് സങ്കടിപ്പിച്ചു . ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളായി വിത്യസ്തങ്ങളായ  പരിപാടികളാണ് റിലീഫ് കമ്മിറ്റി നടത്തിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി യു. എ. യി. കെ. എം. സി. സി യുടെ സഹകരണത്തോടെ നിര്‍ധന  കുടുംബത്തിനുള്ള ബൈത്തുറഹ്മ നിര്‍മ്മാണം നടന്നു വരികയാണ്. 5 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സമാശ്വാസ പെന്‍ഷന്‍, 350 ല്‍ പരം കുടുംബങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ്, പുതു വസ്ത്ര വിതരണം, എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്രസ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം, ചികിത്സ സഹായം  തുടങ്ങിയവ  വിതരണം ചെയ്തു.  പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍  ബഹുമാനപെട്ട ചെര്‍ക്കളം അബ്ദുള്ള സാഹിബ് ഉല്‍ഘടനം ചെയ്തു . റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ. ബി. ഷാഫി അധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ എം. എസ്.ശുകൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ടി. അഹമ്മദലി,  ജില്ല  ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ ട്രഷറര്‍  കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ്  എം. എ സ് മുഹമ്മദ് കുഞ്ഞി.  മണ്ഡലം പ്രസിഡന്റ് കെ ഇ. എ ബക്കര്‍,കാസറകോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. ബി മുഹമ്മദ് കുഞ്ഞി,ജനറല്‍ സെക്രട്ടറി എസ്. എം മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി,  മന്‍സൂര്‍ മല്ലത്ത്്, പി. അസൈനാര്‍, കെ. എം. സി. സി നേതാക്കളായ അബ്ദുല്‍ റഹിമാന്‍ മീത്തല്‍, മുനീര്‍ ബന്താട്, എ. കെ. ഫൈസല്‍, ഷാഫി പാറപ്പള്ളം, മൊയ്തു പളലി,യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍   അബ്ബാസ് കൊളച്ചെപ്പ്, വൈസ് പ്രസിഡന്റ് സിദ്ധീഖ് ബോവിക്കാനം, മണ്ഡലം കര്‍ഷക സംഗം ജനറല്‍ സെക്രട്ടറി എ. പി അസൈനാര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എ. കെ യുസുഫ്, ഹനീഫ് പൈക്ക. അബ്ദുല്ല കുളത്തിങ്കര, ഷാഫി ചാല്‍ക്കര, എം. എസ് അബ്ദുള്ള കുഞ്ഞി  ബിസ്മില്ല അബ്ദുല്‍ ഖാദര്‍,അബ്ദുല്ല മല്ലം,  അമീദ് കരമൂല, കെ. പി ഹമീദ്, എം. കെ ഇബ്രാഹിം, ഉനൈസ് മദനിനഗര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. റിലീഫ് കമ്മിറ്റി ജോയിന്‍ കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ നന്ദി പറഞ്ഞു.






Keywords:Panakkad sayyid Shihab Thagal, UAE KMCC

Post a Comment

أحدث أقدم