കാസര്‍കോട്:(www.thenorthview.in) ഇനി മുതല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരില്ല. ജൂണ്‍ ഒന്നു മുതല്‍ വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
മേയ് 21ന് ജോയന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ. ചാറ്റര്‍ജിയാണ് ഉത്തരവ് ഇറക്കിയത്.
വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന പോലീസ് പരിശോധനയില്‍ അപേക്ഷകന്റെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ചെന്ന് പരിശോധിച്ചിരുന്നു. ഇത് കൈക്കൂലിയിലേക്കും ഒട്ടേറെ പരാതികള്‍ ലഭിക്കുന്നതിനും വഴിയൊരുക്കി.

Post a Comment

أحدث أقدم