പൊവ്വല്‍: (www.thenorthviewnews.in) അറിയാന്‍ തുടങ്ങിയ നാള്‍തൊട്ട് നാട്ടിലേ ദീനി ദഅ്‌വത്തിന്റെ വഴികാട്ടിയും പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസയിലെ ഏറ്റവും പഴക്കവും തഴക്കവും ചെന്ന ആദരണീയനുമായിരുന്ന സൂഫി ഉസ്താദ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായി ....


 ഉപ്പയുടെ മരണത്തില്‍ വേദനപേറിയിരിക്കുന്ന എനിക്ക് പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗം ദുഃഖം ഇരട്ടിപ്പിക്കുന്നു.അറബി അക്ഷര വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിംഹഗര്‍ജ്ജനമായി അലിഫും മീമും ഓതികേള്‍പിച്ചു കര്‍ണ്ണപടത്തിലൂടെ ഹൃദയത്തിലേക്ക് അറിവിന്റെ വെളിച്ചം നല്‍കിയ പൊവ്വലിന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍...നാല്പത് വര്ഷസക്കാലം പൊവ്വല്‍ സ്രാംബി അടക്കമുള്ള പള്ളികളില്‍  മുഹദ്ദിനായും ഇമാമായും മദ്രസാദ്ധ്യാപകനായും ഒരു നാടിന്റെ സ്പന്ദനത്തോടൊപ്പം നിന്ന പ്രിയപ്പെട്ട സൂഫി ഉസ്താദ് , വാര്‍ധക്യത്തിന്റെ പിടിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊവ്വല്‍ ജമാഹത്തില്‍ നിന്ന് പിരിഞ്ഞു സ്വദേശമായ ആദൂര്‍ കുണ്ടറില്‍ മക്കളോടൊപ്പം വിശ്രമിക്കുകയായിയുന്നു ഉസ്താദ്. ഒരു നാടിനും നാട്ടാര്‍ക്കും നല്‍കാന്‍ പറ്റുന്ന സ്‌നേഹവായ്പുകള്‍ പരസ്പരം കൊടുത്തും വാങ്ങിയും നന്ദിപൂര്‍വ്വം സ്മരിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ...പഴയ തലമുറയിലെ പലരും സൂഫീ ഉസ്താദിന്റെ ശിഷ്യന്മാരാണ്..
മറക്കില്ലലൊരിക്കലും, വിശുദ്ധ ഖുര്‍ഹാന്‍ അടുത്തിരുത്തി ഓതികേള്‍പ്പിക്കുന്ന ഉസ്താദിനെ ,ഇടക്ക് പുറത്തു വന്നുപതിക്കുന്ന ഇടിയും,യാ അല്ലാഹ് അതിനു പകരം ഉസ്താദിന് സ്വര്‍ഗം നീ നല്‍കി അനുഗ്രഹിക്കണമേ നാഥാ ....

നൗഷാദ് നെല്ലിക്കാട്

Post a Comment

Previous Post Next Post