കാസര്‍കോട്: (www.thenorthviewnews.in)മഞ്ചേശ്വരം താലൂക്കിലെ ബായാര്‍ - കലിയാര്‍ എന്ന കുഗ്രാമത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ഉന്നത നിലവാരത്തിലെത്തിയ സ്വാബ്‌രിയ്യ മസ്ജിദിനോടനുബന്ധിച്ചിട്ടുള്ള ജലാലിയ
ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെ മൂന്നാം വാര്‍ഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും നാളെ ( ബുധന്‍) വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
മൂന്ന് മണിക്ക് ബദര്‍ മൗലീദ്, നാലിന് സ്വലാത്ത് മജ്‌ലിസ്, ഏഴ് മണിക്ക് നസ്വീഹത്ത്. ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് നേത്യത്വം നല്‍കും. ജലാലിയ്യ സ്ഥാപനത്തിന്റെ മുഖ്യ കാര്യ ദര്‍ശി അബ്ദുള്‍ റസാഖ് മിസ്ബാഹി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ പണ്ഡിതന്‍ന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.

Post a Comment