പൊവ്വല്‍ :(wwwthenorthviewnews.in) സൂപ്പര്‍ സ്റ്റാര്‍ ക്ലബിന്റെയും, പി.ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറിയുടേയും നേതൃത്വത്തില്‍
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെഅനുമോദിച്ചു. ചടങ്ങ് ഡോ.മുസ്തഫ ഉദ്ഘാടനം ചെയ്തു. 
പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവരാണെന്നും, അവര്‍ക്കാവശ്യമായ അടിത്തറ നമ്മള്‍ ഉണ്ടാക്കണമെന്നും അതിന് സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബിനും, വായനാ ശാലക്കും സാധിക്കു മെന്നും ഡോ.മുസ്തഫ അഭിപ്രായപ്പെട്ടു.

മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എസ് മുഹമ്മദ് കുഞ്ഞി, എല്‍.ബി എസ് കോളേജ് പ്രഥമ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ എം.എ. മുളിയാര്‍ എന്നിവര്‍ SSLC യില്‍ എല്ലാ വിഷയത്തില്‍ A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.
 പൗര പ്രമുഖരായ എ.ബി. ഷാഫി, മുഹമ്മദ് കുഞ്ഞി മീത്തല്‍, ക്ലബ്ബിന്റെ ഖത്തര്‍ കോഡി നേറ്റര്‍ മൊയ്ദു കോട്ട എന്നവ ര്‍   A+ നേടിയവര്‍ക്കുള്ള ക്യാഷ്  അവാര്‍ഡ് വിതരണം ചെയ്തു.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് കെ.പി ഹമീദ് അധ്യക്ഷനായി. തുടര്‍ന്ന് SSLC, +2 വിഭാഗങ്ങളില്‍ നിന്നായി പൊവ്വല്‍ പ്രദേശത്ത് നിന്ന് വിജയിച്ച 40  വിദ്യാര്‍ഥികള്‍ക്കുള്ളട്രോഫികളും ചടങ്ങില്‍വച്ച് വിതരണം ചെയ്തു.
നാട്ടിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ച് എസ്.എം. മുഹമ്മദ് കുഞ്ഞി, ഫൈസല്‍ നെല്ലിക്കാട്, ക്ലബിന്റെ ഗള്‍ഫ് ഭാരവാഹികളായ  ഇഖ്ബാല്‍, മജീദ് ബെഞ്ച് കോര്‍ട്ട്, ഉപദേശക സമിതി അംഗങ്ങായ റൗഫ് പളലി, എം.എസ്.ഷുക്കൂര്‍,  ചാരിറ്റി ചെയര്‍മാന്‍ മുനിര്‍.ബി.എച്ച് ക്ലബ്ബ് ഭാരവാഹികളായ ഹാരിസ് മൊടന്താണി, അസീസ് നെല്ലിക്കാട്, അബ്ദുല്‍ ഖാദര്‍ സി  എച്, ലത്തീഫ് മാസ്തികുണ്ട്, ഹക്കിം പൊവ്വല്‍, നാസര്‍ കെ.പി, ഹമീദ്, മസൂദ് കെ.പി, സാദിഖ് എം, അന്‍വര്‍ പി.എം എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ഷരീഫ് പൊവ്വല്‍ സ്വാഗതവും, ഹസൈനാര്‍ നന്ദിയും പറഞ്ഞു.





Keywords: Super Star Povval


Post a Comment

أحدث أقدم