കാസര്‍കോട്: കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.www.thenorthviewnews.in 

ജനറൽ ആശുപത്രിയിൽ എത്തിപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് വിവരം. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷമായി ഗൾഫിലായിരുന്നു മുബഷീര്‍. നാട്ടിലെത്തിയപ്പോൾ പോക്സ് കേസ് ഉണ്ടെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കാസര്‍കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ മുബഷീറിന്‍റെ ഉമ്മയും സഹോദരങ്ങളും സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് തനിക്ക് ദേഹോപദ്രവം ഏല്‍ക്കുന്നതായും രക്ഷപ്പെടുത്തണമെന്നും മുബഷീര്‍ പറഞ്ഞിരുന്നു.

Post a Comment

أحدث أقدم