കാഞ്ഞങ്ങാട്:ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ സുരേന്ദ്രൻ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന യുവതിയുടെ പരാതിയിൽ ശിവസേന സംസ്ഥാന പ്രസിഡണ്ടിനും എറണാകുളം ജില്ലാ സെക്രട്ടറിക്കുമെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കുശാൽനഗറിലെ കെ കെ സന്തോഷ് കുമാറിന്റെ ഭാര്യ ഗീതു റൈ ( 42) നൽകിയ പരാതിയിലാണ് ശിവസേന സംസ്ഥാന പ്രസിഡണ്ട് അഡ്വ. പേരൂർക്കട ഹരികുമാർ, എറണാകുളം ജില്ലാ പ്രസിഡന്റ് സുധീർഗോപി എന്നിവർക്കെതിരെ കേസെടുത്തത്. 2024 ജനുവരി 28നാണ് ഗീതു റൈയുടെ ഭർത്താവ് സന്തോഷ് കുമാറിന്റെ കെഎൽ 60 എ 2863 നമ്പർ ടാറ്റ എയിസ് വാഹനം ഇവർ കെ സുരേന്ദ്രന്റെ പദയാത്രക്കായി വാങ്ങിയതെന്ന് ഗീതു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പിന്നീട് വാഹനം തിരിച്ചുനൽകിയില്ലെന്നും ഇത് തിരിച്ചു ചോദിച്ചപ്പോൾ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി..www.thenorthviewnews.in

إرسال تعليق