കാസർകോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള പുറത്തിറക്കിയ കൈ പുസ്തകം കാസർകോട് ജില്ലാതല പ്രകാശനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കുന്നു.സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ, ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ, മുഹമ്മദ് അജ്മൽ പി. എ. എന്നിവർ സമീപം.വഖഫ് മായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉദാഹരണസഹിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിന് പിന്നിലെ സംഘപരിവാർ അജണ്ട, വഖഫ് ഭേദഗതി നിയമത്തിലെ അപകടങ്ങൾ, വഖഫുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിലെ വസ്തുത തുടങ്ങിയ കാര്യങ്ങളും ഇതിൽ ചുരുക്കിപ്പറയുന്നുണ്ട്.www.thenorthviewnews.in
إرسال تعليق