കോട്ടയം: വൈക്കം ചെമ്മനാകരിയിൽ ഇരുചക്ര വാഹനം കത്തിച്ചു. രണ്ടുദിവസം മുമ്പ് കാറുമായി അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം റോഡിന് സൈഡിലേക്ക് മാറ്റിയിരുന്നു. ഈ വാഹനമാണ് രാത്രി സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സമീപത്തെ കടമുറികളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ചെമ്മനാകരിയിലെ പി കൃഷ്ണപിള്ള ജംഗ്ഷനിലായിരുന്നു അപകടം.സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.(www.thenorthviewnews.in)
إرسال تعليق