ബെംഗളുരു:(www.thenorthviewnews.in) രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു; 8 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍
The NorthView
0
تعليقات
إرسال تعليق