മലപ്പുറം:(www.thenorthviewnews.in)മലപ്പുറം ക്ഷേത്ര പരിപാടിക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. മദമിളകിയ ആന കാലിൽ തൂക്കിയെറിഞ്ഞതിനെ തുടർന്ന് ഒരാൾ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. പ്രാദേശികമായി ഏറെ പ്രശസ്തമായ പുതിയങ്ങാടി നേർച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടയുകയായിരുന്നു. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം. പുലർച്ചെ 2.15 യോടെയാണ് ഇടഞ്ഞ ആനയെ തളയ്ക്കാനായത്. നിരവധിപേർക്ക്സംഭവത്തിൽപരിക്കേറ്റിട്ടുണ്ട്.ഒരാളെആനതുമ്ബിക്കൈയ്ക്ക് ചുഴറ്റിയെറിഞ്ഞു. ഇയാൾക്ക് ഗുരതരപരിക്കുണ്ട്.തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേർക്ക് പരിക്കേറ്റത്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി. ഇരുപത്തെട്ടോളം പേരാണ് ചികിത്സ തേടിയത്. പ്രാഥമിക ചികിത്സ നേടിയതിന് ശേഷം പലരും ആശുപത്രി വിട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് പേർ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആന ഇടയുന്നതിന്റെയും ഒരാളെ തൂക്കിയെറിയുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

إرسال تعليق