സാന്‍ ഫ്രാന്‍സിസ്‌കോ:(www.thenorthviewnews.in) കാലിഫോർണിയയിലെ വാണിജ്യ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീണ് രണ്ട് പേർ മരിക്കുകയും 18പേർക്ക്രിക്കേൽക്കുകയും ചെയ്തു.ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 25 മൈൽ തെക്കുകിഴക്കായി വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് അപകടം. ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമുള്ള വാണിജ്യകെട്ടിടത്തിൽ വിമാനം ഇടിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ആളുകളെ ഒഴിപ്പിച്ചു.പരിക്കു പറ്റിയ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എട്ട് പേർക്ക് സംഭവസ്ഥലത്ത് ചികിത്സ നൽകുകയും ചെയ്തതായി ഫുള്ളർട്ടൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ്റ്റി വെൽസ് പറഞ്ഞു.വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നും മരിച്ച രണ്ടുപേർ വിമാനത്തിലുള്ളവരായിരുന്നോ എന്നും വ്യക്തമല്ല എന്ന് പൊലീസ് വ്യക്തമാക്കി. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചതനുസരിച്ച് വിമാനം വാൻ ആർവി -10 ആണ്.
കാലിഫോർണിയയിൽ വിമാനം തകർന്ന് രണ്ട് മരണം; 18 പേർക്ക് പരിക്ക് വെബ് ഡെസ്ക്
The NorthView
0
Comments
Post a Comment