മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളികളും. തൻ്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന കുട്ടി അറിയിച്ചിട്ടുണ്ട്. മലയാളി ദമ്പതികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.(www.thenorthviewnews.in)

അതേയസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. നൂറിലധികം  യാത്രക്കാരുമായി എലഫന്റ് ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  ഇത് വരെ 101  പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.  മുംബൈയിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ  മരണ സംഖ്യ ഉയരാൻ കാരണം സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണെന്ന് പരക്കെ പരാതി .സ്പീഡ് ബോട്ടിൽ 6  നാവിക സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫെറിയിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന്  വ്യക്തമല്ല.തിരച്ചിൽ ഇപ്പോഴും നടക്കുകയാണ്

Post a Comment

Previous Post Next Post