കണ്ണൂർ : (www.thenorthviewnews.in)സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽനിന്നു പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ.
കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത്തരക്കാർ രാജ്യത്തിന്റെ പല മേഖലകളിലായി പ്രവർത്തനം വ്യാപിപ്പിക്കുന്നു ഇതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമവും നടക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു.
Post a Comment