പാലക്കാട്:  (www.thenorthviewnews.in) പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബോംബുകള്‍ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കള്ളപ്പണ പരാതിയില്‍ ശക്തമായ അന്വേഷണം വേണം. കേസ് രജിസ്റ്റര്‍ ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോണ്‍ഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഇനിയും ബോംബുകള്‍ പൊട്ടും. പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ടെന്നും പി. സരിന് ജയം ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ബിജെപി ഡീല്‍ ആരോപണം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ നടത്തിയ പ്രസം?ഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് പിണറായി ആരോപിച്ചു. നേമത്ത് ഡീലിന്റെ ഭാഗമായാണ് ബിജെപി അക്കൗണ്ട് തുറന്നത്. അവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ കാണാതായി. കോണ്‍ഗ്രസുകാര്‍ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കില്‍ നേമത്ത് ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും പിണറായി ആരോപിച്ചു.

Post a Comment

Previous Post Next Post