കോഴിക്കോട്: (www.thenorthviewnews.in)പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ ഉൾപ്പെട്ട യുവതിയെ വീണ്ടും ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുലാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുൽ തന്നെ മർദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പോലീസിന് മൊഴി നൽകി. എന്നാൽ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ സഹായിക്കണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു. പന്തീരാങ്കാവ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഹുലിന്റെയും യുവതിയുടേയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കുമെന്ന് അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post