തൃശ്ശൂർ:(www.thenorthviewnews.in)കൊടകര കുഴല്‍പ്പണം സംബന്ധിച്ച് പിടികൂടിയത് മൂന്നരക്കോടിയെന്നും കൊണ്ടുവന്നത് 41 കോടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് കത്തു നല്‍കി.
കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാന്‍ സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിൻ്റെ മൊഴി രേഖപ്പെടുത്താൻ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ നിർദേശം നല്‍കി.
ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാമെന്നും നിയമോപദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പാർട്ടിയില്‍ നിന്ന് പുറത്താണ് തിരൂർ സതീഷ്.
കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളില്‍ ആയിട്ടാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
Post a Comment