കണ്ണൂര്‍ |:(www.thenorthviewnews.in)  വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവര്‍ച്ച. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. 

Post a Comment

Previous Post Next Post