കായംകുളം: (www.thenorthviewnews.in)    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമലിനെയാണ് പോലീസ് പിടികൂടിയത്.


വള്ളികുന്നം സ്വദേശിയായ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വശത്ാക്കിയ ശേഷം രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.


കഴിഞ്ഞ ദിവസം പുലര്‍ച്ചെ കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രിയില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമല്‍. കാറിലുണ്ടായിരുന്ന സ്തീയെയും ഭര്‍ത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post