കാസർകോട്: വിയന്ന ആസ്ഥാനമാക്കി 166 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ഡബ്ല്യു.എം.എഫിന് കമ്മിറ്റികൾ ഉണ്ട്. വിപുലമായ സാമൂഹിക പ്രവർത്തനങ്ങളും വിദ്യാഭ്യാസ-സാംസ്കാരിക ഇടപെടലുകളുമായി പ്രവർത്തിക്കുന്ന ഡബ്ല്യു.എം.എഫ് കാസർകോട് ജില്ലയിൽ സംഘടയുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് റഫീഖ് മരക്കാർ നായൻമാർമൂല ടെക്കീസ് പാർക്കിൽ നടന്ന ജില്ലാ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചുകൊണ്ടു പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിരീക്ഷണത്തിലാണ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന കൗൺസിൽ അംഗം മൊയ്തീൻ ചാപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സിന്ധു സജീവ്, ട്രഷറർ കബീർ റഹ്മാൻ, വൈസ് പ്രസിഡണ്ട് സലാം കുന്നോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഹാഫിസ് വലിയപറമ്പത്ത്, ശരീഫ് ബോസ്, മുഹമ്മദ് കുഞ്ഞി, ഫൈസൽ പൊവ്വൽ, സജ്ജാദ് ടി എം, എം ടി അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്പോർട്സ് ഫോറം കോർഡിനേറ്റർ ജാസിർ ചെങ്കള നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികൾ: അബ്ദുല്ല കുഞ്ഞി എയർലൈൻസ് (പ്രസിഡൻറ്) അമീർ പള്ളിയാൻ (ജനറൽ സെക്രട്ടറി) സജി മാത്യു (ട്രഷറർ) സുലൈഖ മാഹിൻ, ജമീല എ (വൈസ് പ്രസിഡൻ്) സാജിദ ലത്തീഫ്, സലിം ചാല അത്തിവളപ്പ് (ജോ.സെക്രട്ടറി).
Post a Comment