പുനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പുനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഇത് ആരുടെ ഹെലികോപ്റ്ററാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്‍സ്പെക്ടര്‍ കനയ്യ തോറാട്ട് പറഞ്ഞു.
Post a Comment