കണ്ണൂര്‍ : (www.thenorthviewnews.in) എഡിഎം നവീന്‍ബാബു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിപി ദിവ്യയുടെ കാര്യത്തില്‍ തിടുക്കത്തില്‍ നടപടി വേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.
നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതുവരെ കീഴടങ്ങേണ്ടതില്ലെന്ന നിലപാടാണ് ദിവ്യ എടുത്തിരിക്കുന്നത്. നേരത്തേ കീഴടങ്ങാന്‍ ദിവ്യയ്ക്ക് മേല്‍ പ്രാദേശി പാര്‍ട്ടിഘടകം സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തനിക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ദിവ്യ നേരത്തേ കോടതിയില്‍ പറഞ്ഞത്. താന്‍ നടത്തിയത് അഴിമതിക്കെതിരേയുള്ള കാര്യം മാത്രമാണെന്നും ആത്മഹത്യയിലേക്ക് നയിക്കുന്ന ഒരു കാര്യവും അതിലില്ലെന്നും പറഞ്ഞിരുന്നു. അതേസമയം കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കിയ 100 കോടിയുടെ കൂറുമാറ്റ വിഷയം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയായില്ല.
Post a Comment