ണ്ണൂര്‍:(www.thenorthviewnews.in)പി.പി. ദിവ്യയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ബാബുവിൻ്റെ  കുടുംബം. തങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റൂവെന്ന് മഞ്ജുഷ പറഞ്ഞു.

ദിവ്യയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആഗ്രഹിച്ച വിധിയാണ് ഉണ്ടായതെന്നും പ്രതികരിച്ചു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു നവീന്‍ബാബുവിൻ്റെ  ഭാര്യയുടെ പ്രതികരണം.

പോലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതുവരെ അതു ചെയ്തില്ലെന്നും പറഞ്ഞു. പോസ്റ്റുമാര്‍ട്ടവും ഇന്‍ക്വസ്റ്റും നടന്നത് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലല്ല. ഇതില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. കണ്ണൂര്‍ കളക്ടര്‍ക്കെതിരേയും കുടുംബം പ്രതികരിച്ചു. ദിവ്യ പറഞ്ഞു തുടങ്ങുമ്ബോള്‍ തന്നെ കളക്ടര്‍ തടയണമായിരുന്നെന്നും കനത്ത മാനസീകവിഷമം ഉണ്ടായതായിട്ടായിരുന്നു അവസാനമായി സംസാരിച്ചപ്പോള്‍ നവീന്‍ബാബു പറഞ്ഞതെന്നും മഞ്ജുഷ പറഞ്ഞു.

തലശ്ശേരി കോടതിയാണ് ഇന്ന് ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയത്. 13 ദിവസമായി ഒളിവില്‍ കഴിയുന്ന ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയസാഹചര്യത്തില്‍ ഇന്ന് കീഴടങ്ങിയേക്കാന്‍ സാധ്യതയുണ്ട്. ജാമ്യാപേക്ഷ തള്ളിയതോടെ ദിവ്യയെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും. സഭവം നടന്നതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ് ദിവ്യ. പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post