കണ്ണൂര്‍::(www.thenorthviewnews.in) എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണെന്നും ചെയ്തത് 10 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വാദം ഉയര്‍ത്തി പ്രോസിക്യൂഷന്‍.
ദിവ്യ ആ യോഗത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ല. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗമായിരുന്നു അത്. ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിവ്യയുടേത് വ്യക്തമായ ഭീഷണിസ്വരമായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമാകുമെന്ന് പറഞ്ഞത് ഭീഷണിയായിരുന്നു. അതുപോലെ നീക്കങ്ങളെല്ലാം ആസൂത്രിതമായിരുന്നു. പ്രാദേശിക മാധ്യമത്തെ വിളിച്ചുവരുത്തി പ്രസംഗം റെക്കോഡ് ചെയ്തതും ആസൂത്രിതമായിട്ടാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങിയെന്നും പറഞ്ഞു.
കളക്ടറോട് ദിവ്യ രാവിലെ എഡിഎമ്മിനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അഴിമതി ആരോപണം ഉന്നയിക്കരുതെന്നും യാത്രയയപ്പ്‌യോഗം അതിനുള്ള സ്ഥലമല്ലെന്നും കളക്ടര്‍ ദിവ്യയോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നല്‍കാമായിരുന്നു. വിജിലന്‍സ് പോലീസ് സംവിധാനങ്ങള്‍ പിന്നെന്തിനാണെന്നും ചോദിച്ചു. ഗംഗാധരന്‍ അഴിമതിയാരോപണം നടത്തിയെന്നതും കള്ളത്തരമാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ കൂട്ടാക്കാത്ത ദിവ്യയെ കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
Post a Comment