കൊച്ചി: പോക്‌സോകേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്ബാവൂരിലെ പോക്‌സോ കോടതിയാണ് വെറുതേ വിട്ടത്.

കേസിലെ ഒന്നാംപ്രതി ജോഷിയെ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരിക്കുകയാണ്.

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസായിരുന്നു ഇത്. പെരുമ്ബാവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്്. വീട്ടുജോലിക്കാരിയുടെ മകളായ 17 കാരിയെ മോന്‍സന്റെ മാനേജര്‍ പീഡിപ്പിച്ച കേസിലായിരുന്നു വിധി.

കേസില്‍ ജോഷി ഒന്നാംപ്രതിയും മോന്‍സണ്‍ മാവുങ്കല്‍ രണ്ടാം പ്രതിയുമായിരുന്നു. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ജോഷിയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് മോന്‍സണെതിരേ ഉയര്‍ന്നിരിക്കുന്ന കുറ്റം.

Post a Comment

Previous Post Next Post